• Wednesday, 9th April, 2025 7:49 PM

മുണ്ടക്കയത്ത് നാട്ടുകാര്‍ നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡ് സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് നാട്ടുകാര്‍ നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡ് സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. മുണ്ടക്കയം മൂന്ന് സെന്റ് കോളനി ഭാഗത്ത് നാട്ടുകാര്‍ പിരിവ് എടുത്ത് നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. വെയിറ്റിംഗ് ഷെഡിന്റെ തറയിലെ റ്റെല്‍സ് പൂര്‍ണ്ണമായും തല്ലിപ്പൊട്ടിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുണ്ടക്കയം പോലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .

Share this: