പഹല്‍ഗാം ഭീകരാക്രണത്തില്‍ പ്രതിയായ കൊടും ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണത്തില്‍ പ്രതിയായ കൊടും ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. 26 നിരപരാധികളെ വെടിവച്ച് കൊന്ന ഭീകരരുടെ കൂട്ടത്തില്‍ ആസിഫ് ഷെയ്ഖും ഉണ്ടായിരുന്നു. ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ നാദിറിലാണ് ഭീകരനെ വധിച്ചത്.ഇന്ന് രാവിലെ ത്രാല്‍- അവന്തിപ്പുര മേഖലയില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ ആണ് ആസിഫ് ഷെയ്ഖ് കൊല്ലപ്പെട്ടത്.ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷസേന പ്രദേശം വളയുകയായിരുന്നു. രണ്ട് ഭീകരരെ കൂടി ഇന്ത്യ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ഈ ഭീകരര്‍ക്ക് പഹല്‍ഗാം കൂട്ടക്കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിവരം.

Share this: