• Wednesday, 9th April, 2025 8:00 PM

കേരള ബഡ്ജറ്റ് : പൂഞ്ഞാറിന് മികച്ച പരിഗണന അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

ഈരാറ്റുപേട്ട: സംസ്ഥാന ബഡ്ജറ്റില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുക വഴി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും, കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നത് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകള്‍ക്ക് ഏറെ ആശ്വാസകരമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിരിക്കുന്നതും അധിക ധന വിഹിതം അനുവദിച്ചിരിക്കുന്നതും, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളില്‍ ടൂറിസം വികസനത്തിന് ഏറെ സഹായകരമാകും. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗദീപം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണര്‍വേകും. എരുമേലി കൂടി ഉള്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിരിക്കുന്നതും ഏറെ ഗുണകരമാണ്. ഈരാറ്റുപേട്ട നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും, വാഗമണ്‍ ടൂറിസത്തിന് കുതിപ്പ് ഏകുന്നതുമായ മീനച്ചിലാറിന് കുറുകെയുള്ള കാരക്കാട് ഇളപ്പുങ്കല്‍ പാലം നിര്‍മ്മാണത്തിന് ബഡ്ജറ്റില്‍ 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്

 

ഈരാറ്റുപേട്ട- തൊടുപുഴ റോഡിനെയും, ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനെയും ബന്ധിപ്പിക്കത്തക്ക നിലയില്‍ ടൗണില്‍ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന വിധമാണ് പുതിയ പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ട നഗരത്തിന്റെയും, കാരക്കാട് പ്രദേശത്തിന്റെയും സമഗ്ര വികസനത്തിന് ഉപകരിക്കും.കൂടാതെ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഉപകരിക്കുന്ന താഴെപ്പറയുന്ന പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷനോടുകൂടി പ്രാഥമിക അനുമതി ലഭ്യമായിട്ടുണ്ട്. മുണ്ടക്കയം ടൗണില്‍ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലം , മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം, എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കല്‍,പാറത്തോട് കേന്ദ്രീകരിച്ച് ഭക്ഷ്യോപാധികളായ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റും, മെഗാ ഫൂഡ്പാര്‍ക്കും, പുഞ്ചവയല്‍ ഗവ.എല്‍.പി.എസ്, കുന്നോന്നി ജി.എച്ച് ഡബ്ല്യു എല്‍.പി.എസ്, മുരിക്കുംവയല്‍ ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണ പദ്ധതി,പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ മിനി ഐടി പാര്‍ക്ക് സ്ഥാപിക്കല്‍,തീക്കോയി ഗ്രാമപഞ്ചായത്ത് 13-)ീ വാര്‍ഡില്‍ മീനച്ചിലാറ്റില്‍ രണ്ടാറ്റുമുന്നി- ചേരിപ്പാട് ഭാഗത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് ,പൂഞ്ഞാര്‍ അടിവാരം – കോട്ടത്താവളം – കല്ലില്ലാക്കവല – വഴിക്കടവ് – വാഗമണ്‍ റോഡ് നിര്‍മ്മാണം,ഈരാറ്റുപേട്ട ടൗണില്‍ മുക്കട ജംഗ്ഷനില്‍ മീനച്ചിലാറ്റില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ,ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍, കൂട്ടിക്കല്‍ കേന്ദ്രീകരിച്ച് ജെ ജെ മര്‍ഫി സ്മാരക റബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക് , കരിനിലം – പുഞ്ചവയല്‍ – 504 കുഴിമാവ് റോഡ് ആങ മിറ ആഇ നിലവാരത്തില്‍ റീടാറിങ്, പുഞ്ചവയലില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്, സ്‌കില്‍ ഡെവലപ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം സ്ഥാപിക്കല്‍, മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ , മുണ്ടക്കയത്ത് ഐടിഐ സ്ഥാപിക്കല്‍ ,മാവടി- മഞ്ഞപ്ര- കുളത്തുങ്കല്‍- കല്ലേക്കുളം റോഡ് പുനര്‍നിര്‍മ്മാണം ,തിടനാട്- ഇടമറ്റം- ഭരണങ്ങനം റോഡ് ബിഎം&ബിസി നിലവാരത്തില്‍ റീ ടാറിങ് ,പനച്ചിപ്പാറയില്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജ് ഓഫീസും, പൂഞ്ഞാര്‍ സബ് രജിസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കുന്നതിന് റവന്യൂ കോംപ്ലക്‌സ് , നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റൂം നീന്തല്‍ പരിശീലനത്തിന് പാറത്തോട് ഗ്രാമപഞ്ചായത്തിലെ പൊടിമറ്റത്ത് നീന്തല്‍ക്കുളം നിര്‍മ്മാണം എന്നിവയാണ് ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചിട്ടുള്ള പദ്ധതികള്‍.

Share this: