- Wednesday, 9th April, 2025 8:04 PM
എരുമേലി നിർമല പബ്ലിക് സ്കൂൾ, കെ. ജി വിഭാഗത്തിന്റെ വാർഷികദിനാഘോഷം "നിർമൽ കിഡ്സ് ഫെസ്റ്റ് 2025" ജനുവരി 25 ന് സമുചിതമായി ആഘോഷിച്ചു. ഉച്ചക്ക് 1:30 ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ സണ്ണി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർ റവ. സി. ആനിമരിയ എഫ്. സി. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. സി. അലിഷ്യ എഫ്. സി. സി സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. സി. ടെസ്സി ജോസിനോടൊപ്പം കെ. ജി വിഭാഗത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ട് വ്യത്യസ്തമായി. റവ. സി. ഷാലറ്റ് എഫ്. സി. സി, പ്രിൻസിപ്പൽ ജീവൻ ജ്യോതി സ്പെഷ്യൽ സ്കൂൾ ആശംസ അറിയിച്ചു. പി. റ്റി. എ പ്രസിഡന്റ് ശ്രീ. സിജോ എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരികൾ അരങ്ങേറി.